uae

യു.എ.ഇ. വീണ്ടും ക്ലാസ്മുറികളിലേക്ക്; സ്കൂളുകളും സർവകലാശാലകളും തിങ്കളാഴ്ച തുറക്കും

ദുബായ്: യു.എ.ഇ.യിലെ വിദ്യാലയങ്ങളിൽ തിങ്കളാഴ്ചമുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കും. സർവകലാശാലകളും ഓഫ്‌ലൈൻ പഠനത്തിലേക്ക് മാറുമെന്നാണ്‌ വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് തീരുമാനം. ഇറാനിൽനിന്നുള്ള വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിമോർട്ട് പഠനത്തിലേക്ക് മാറിയ യു.എ.ഇ.യിലെ സ്‌കൂളുകളും സർവകലാശാലകളുമാണ് വീണ്ടും ഓഫ്‌ലൈൻ പഠനത്തിലേക്ക് തിരിച്ചെത്തുന്നത്. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്‌. തിങ്കളാഴ്ചമുതൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേരിട്ടെത്താം. സർക്കാർ മേഖലയിലേയും സ്വകാര്യ മേഖലയിലേയും വിദ്യാലയങ്ങൾക്ക് തീരുമാനം ബാധകമാണ്. ഫുജൈറ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ഈ […]
Read More

ജനാലകളും വാതിലുകളും അടച്ചിടണമെന്ന് യു. എ.ഇയിൽ ജാഗ്രതാ നിർദേശം

അബുദാബി: യുഎഇ നിവാസികൾക്കായി പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം). പൊടിപടലം നിറഞ്ഞ കാലാവസ്ഥ കണക്കിലെടുത്താണിത്. പൊടി നിറഞ്ഞ കൊടുങ്കാറ്റിൽ നിന്ന് രക്ഷ നേടുന്നതിനായി യുഎഇ നിവാസികൾ സ്വയം സംരക്ഷണമൊരുക്കണമെന്നും വസ്തുവകകൾ സംരക്ഷിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും നിരന്തരം ശ്രദ്ധിക്കണമെന്നും ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം കണക്കിലെടുക്കുകയും തെറ്റായ പ്രചാരണങ്ങൾ നടത്താതിരിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പൊടിപടലം നിറഞ്ഞ അന്തരീക്ഷം കനക്കുന്ന സാഹചര്യത്തിൽ ഇന്നലെ യുഎഇയിൽ വിവിധയിടങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. […]
Read More