udf

കേരളത്തിനായി അഞ്ച് ജനക്ഷേമ ഗ്യാരന്റികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽവെച്ചാണ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തിയത്. ഇവയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികൾ: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന […]
Read More

മലമ്പുഴയിൽ വി എസിന്റെ മുൻ പിഎ എ സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥി?

പാലക്കാട്: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പി എയായിരുന്ന എ സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര മലമ്പുഴയിൽ നാളെ എത്തുമ്പോൾ ഇവിടെ സംഘടിപ്പിക്കുന്ന സ്വീകരണ യോഗത്തിൽ സുരേഷ് പങ്കെടുക്കുമെന്നാണ് സൂചന. പുതുയുഗയാത്രയിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് നേരത്തെ എ സുരേഷ് പറഞ്ഞിരുന്നു. മലമ്പുഴയിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി സുരേഷ് നേരിട്ട് ച‌ർച്ച നടത്തിയിരുന്നു. യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് സുരേഷിന് താൽപര്യം. യുഡിഎഫിന് […]
Read More

ജോസ് കെ. മാണി യുഡിഎഫിലേക്ക്? ഫോണിൽ വിളിച്ച് സോണിയ ഗാന്ധി

കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക രാഷ്ടീയ നീക്കവുമായി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയെ നേരിട്ട് ഫോണിൽ വിളിച്ച് യു.ഡി.എഫിലേക്ക് ക്ഷണിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലിലൂടെയാണ് ഈ നീക്കം നടന്നതെന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധിയും ജോസ് കെ. മാണിയും തമ്മിൽ ഫോൺ സംഭാഷണം നടന്നതായി ജോസിനോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു എന്നാൽ ജോസ് കെ. മാണി ഇതിനോട പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് […]
Read More

വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന്‌ ശുപാർശ; ‘പുനർജനിയിൽ’ കുരുക്കാൻ നീക്കം

തിരുവനന്തപുരം∙ പതിനൊന്നുമാസം മുമ്പ്‌ നൽകിയ വിജിലൻസ്‌ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സർക്കാരിൻ്റെ തിരക്കിട്ട നീക്കം. നീണ്ട കാലയളവിൽ ഒരു നടപടിയും എടുക്കാത്ത സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ്‌ റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഒരുങ്ങുന്നത്. ഒരു വർഷം മുൻപ് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിക്കായി വിദേശഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേട്‌ നടന്നോ എന്ന്‌ സി.ബി.ഐയ്ക്ക് പരിശോധിക്കാമെന്നായിരുന്നു വിജിലൻസ് […]
Read More

മർദനമേറ്റ സുജിത്തിന് വേദിയിൽ സ്വർണമാല ഊരി നൽകി ഡിസിസി പ്രസിഡന്റ്, ”ഇത് വിവാഹസമ്മാനം”

തൃശൂർ: കുന്നംകുളം പാലീസിന്റെ ക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് സ്വർണമാല ഊരി നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 15നാണ് സുജിത്തിന്റെ വിവാഹമായതിനാൽ വിവാഹസമ്മാനമായാണ് മാല നൽകിയത്. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ സദസിനിടെയായിരുന്നു മനസ് നിറയിച്ച സമ്മാനദാനം. ടി.എൻ.പ്രതാപനാണ് വേദിയിൽ സമ്മാനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. സുജിത്തിനെ പൊലീസ് അതിക്രൂരമായി മർദിക്കുന്ന […]
Read More