വിഴിഞ്ഞത്ത് എൽഡിഎഫിന് തിരിച്ചടി; കോൺഗ്രസിന് തിളങ്ങുന്ന വിജയം
തിരുവനന്തപുരം: വിഴിഞ്ഞത്ത് എൽഡിഎഫിന് തിരിച്ചടി. 83 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എച്ച്. സുധീര്‍ ഖാന്‍ വിജയിച്ചത്. 2902 വോട്ട് സുധീര്‍ ഖാന് ലഭിച്ചു. വിഴിഞ്ഞം പിടിച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി. എല്‍ഡിഎഫിന് 29 സീറ്റും ബിജെപിക്ക് 50 സീറ്റുമാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.നൗഷാദിന് 2819 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി സര്‍വശക്തിപുരം ബിനുവിന് 2437 വോട്ടും ലഭിച്ചു. സിപിഎം മുന്‍ കൗണ്‍സിലറും എല്‍ഡിഎഫ് വിമതനുമായ എന്‍.എ.റഷീദ് 118 വോട്ട് നേടിയത് എല്‍ഡിഎഫിനു വന്‍ തിരിച്ചടിയായി. […]
