മർദനമേറ്റ സുജിത്തിന് വേദിയിൽ സ്വർണമാല ഊരി നൽകി ഡിസിസി പ്രസിഡന്റ്, ”ഇത് വിവാഹസമ്മാനം”
തൃശൂർ: കുന്നംകുളം പാലീസിന്റെ ക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് സ്വർണമാല ഊരി നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 15നാണ് സുജിത്തിന്റെ വിവാഹമായതിനാൽ വിവാഹസമ്മാനമായാണ് മാല നൽകിയത്. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ സദസിനിടെയായിരുന്നു മനസ് നിറയിച്ച സമ്മാനദാനം. ടി.എൻ.പ്രതാപനാണ് വേദിയിൽ സമ്മാനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. സുജിത്തിനെ പൊലീസ് അതിക്രൂരമായി മർദിക്കുന്ന […]
