ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനം: നൂറോളംപേരെ കാണാനില്ല, മരണസംഖ്യ ഉയർന്നേക്കും
ഉത്തരാഖണ്ഡ്: ധരാലിയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലും നൂറോളം പേരെ കാണാനില്ല. മരണസംഖ്യ ഉയർന്നേക്കുമെന്നറിയുന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. 8 സൈനികർ അടക്കം നൂറോളംപേരെ കാണാതായി. 4 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. മലയാളികൾ ഉൾപ്പെടെയുള്ളവർ ഗംഗോത്രി യാത്രയ്ക്കിടെ വിശ്രമിക്കാൻ നിർത്തുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. 7 കിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക ക്യാംപ് തകർന്നാണ് സൈനികരെ കാണാതായത്. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് ധരാലിക്കു മുകളിലുള്ള മലയിൽനിന്ന് വലിയ […]
