ഡോ. വന്ദന ദാസ് വധക്കേസ്: കുറ്റം മനഃപൂർവമല്ലെന്ന് പ്രതി സന്ദീപ് കോടതിയിൽ
കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ. താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല, ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. തന്റെ പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന വൈകാരികമായ അഭ്യർത്ഥനയും പ്രതി കോടതിക്ക് മുന്നിൽ വെച്ചു. എന്നാൽ സന്ദീപിന്റേത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. […]
