വന്ദേഭാരത് സ്ലീപ്പറിൽ ‘ആർഎസി’ ഇല്ല; ടിക്കറ്റ് നിരക്ക് രാജധാനിയേക്കാൾ കൂടുതൽ
ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ ഉടൻ വരുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർ.എ.സി അഥവാ റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ ഇല്ല. ടിക്കറ്റ് പൂർണമായി കൺഫേം അല്ലെങ്കിലും യാത്രക്കാരെ ട്രെയിനിൽ പ്രവേശിക്കാൻ അനുവദിക്കുന്ന സൗകര്യമായ ആർ.എ.സിയോ വെയിറ്റിങ് ലിസ്റ്റോ ഉണ്ടാവില്ല. പൂർണമായും കൺഫേം ആയ ടിക്കറ്റ് മാത്രമേ അനുവദിക്കൂ. ആർ.എ.സി ടിക്കറ്റ് ഉള്ളവർക്ക് ട്രെയിനിൽ സീറ്റ് ലഭിക്കുന്ന സൗകര്യമാണ് മറ്റ് ട്രെയിനുകളിലുള്ളത്. ഏതെങ്കിലും കൺഫേംഡ് ടിക്കറ്റ് ക്യാൻസലായാൽ ആർഎസി ടിക്കറ്റുകാർക്ക് ആ സീറ്റ്/ബെർത്ത് കിട്ടും. വന്ദേഭാരത് സ്ലീപ്പറിൽ ഈ സൗകര്യം […]
