നിയമസഭാ തിരഞ്ഞെടുപ്പില്‍ 50% സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമെന്ന് വി.ഡി. സതീശന്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലമുറമാറ്റമുണ്ടാകുമെന്ന് വി.ഡി. സതീശന്‍. അന്‍പത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളും പ്രമുഖരുമായ നിരവധി നേതാക്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുണ്ട്. അന്‍പതു ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിക്കൊണ്ട് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളില്‍ തലമുറമാറ്റമുണ്ടാകും. വലിയ മാറ്റങ്ങള്‍ ആവശ്യം വരുന്നില്ലാത്തതിനാല്‍ ഇത് സുഗമമായ പ്രക്രിയ ആയിരിക്കും. സിപിഎമ്മില്‍നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്, സതീശന്‍ പറഞ്ഞു. അനുകൂല രാഷ്ട്രീയസാഹചര്യമുണ്ടാകുമ്പോഴും സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട […]
