പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും, പല’യുദ്ധ’ങ്ങൾക്കൊടുവിൽ വി.ഡി. സതീശൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ഒട്ടും പതറാതെ പോരാടിയ പടനായകൻ തന്നെ ഇനിയങ്ങോട്ട് കേരളത്തെ നയിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് പത്താം ദിനം അങ്ങനെ ആ പ്രഖ്യാപനമെത്തി. വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയേയും കെ.സി. വേണുഗോപാലിനെയും മറികടന്ന് വി.ഡി. സതീശനെന്ന ഒറ്റപ്പേരിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമെത്തിയത് ജനവികാരം മാനിച്ചാണ്. . എംഎൽഎമാരുടെ ഭൂരിപക്ഷവും ഗ്രൂപ്പ് സമവാക്യങ്ങളും സീനിയോറിറ്റി പരിഗണനകൾക്കുമെല്ലാമപ്പുറം പൊതുവികാരം വി.ഡി.ക്കാണെന്നും അത് കാണാതിരിക്കാനാവില്ലെന്നും എഐസിസി വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ദിവസങ്ങളോളം നടത്തിയ […]
