മകനും മരുമകളും വീടു പൂട്ടി പോയി, അവസാനയാത്രയിലും അനാഥനായി തോമസ്
അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി. അരിമ്പൂർ കൈപ്പിള്ളി പ്ലാക്കൻ തോമസിനാണ് അവസാന യാത്രയിലും കരുണ ലഭിക്കാതെ പോയത്. മകന്റെയും ഭാര്യയുടെയും ഉപദ്രവം കാരണം രണ്ടു അനാഥാലയങ്ങളിലായിട്ടായിരുന്നു തോമസും ഭാര്യ റോസ്‌ലിയും കഴിഞ്ഞിരുന്നത്. പനി ബാധിച്ച് ഇന്നലെ പുലർച്ചെ മണലൂർ സാൻജോസ് കെയർഹോമിലായിരുന്നു തോമസിന്റെ മരണം. സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയിൽ അന്ത്യനിദ്ര നൽകാനാണ് രാവിലെ ഒൻപതരയോടെ മൃതദേഹം വീട്ടിലേക്കെത്തിച്ചത്. കാരമുക്ക് കൃപാസദനത്തിൽ നിന്ന് റോസിലിയെയും കൊണ്ടുവന്നു. അച്ഛന്റെ മൃതദേഹം […]
