മന്ത്രിമാർ ആരൊക്കെ? അനുയായികൾക്ക് സീറ്റ് ഉറപ്പിച്ച് വേണുഗോപാൽ
തിരുവനന്തപുരം: വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവം. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യും എന്ന കാര്യത്തിൽ വ്യക്തതയില്ല. 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറും ഉണ്ടെന്നറിയുന്നു. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് പാര്‍ട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞത്. അതേസമയം, മുഖ്യമന്ത്രി മത്സരത്തില്‍നിന്ന് അവസാനനിമിഷം പുറത്തായ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തന്റെ കൂടെ നിന്നവർക്ക് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. മുഖ്യമന്ത്രി […]
