ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊച്ചിയിലും ചങ്ങനാശേരിയിലും ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിലും ചങ്ങനാശേരിയിലും ഇന്ന് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഡൽഹിയിൽനിന്നു നെടുമ്പാശേരിയിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി അവിടെനിന്നു ഹെലികോപ്റ്ററിലാണു ചങ്ങനാശേരിയിലെത്തുന്നത്. പെരുന്നയിൽനിന്നു കാറിൽ എസ്ബി കോളജിലെത്തും. ചങ്ങനാശേരിയിൽ എസ്ബി, എൻഎസ്എസ് കോളജുകളുടെ പരിസരപ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട് 3.30നു എസ്.ബികോളജിലെ കാവുകാട്ട് ഹാളിൽ നടക്കുന്ന കോളേജ് ശതാബ്ദി സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് പുറമേ കേരള […]

