നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ സംഗീത; വിവാഹമോചന ഹർജി നൽകി
ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ്യുടെ ഭാര്യ സംഗീത വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മറ്റൊരു നടിയുമായുള്ള വിജയ്യുടെ അടുത്തബന്ധമാണ് വിവാഹമോചനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നൽകിയ ഹർജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയിയോട് കോടതി നിർദ്ദേശിച്ചു. 1998 ജൂലൈ 10 ന് യു.കെയിലാണ് വിവാഹം ആദ്യമായി രജിസ്റ്റർ ചെയ്തതെന്ന് 48 കാരിയായ സംഗീത തന്റെ […]

