vijay oath

വിജയ് അധികാരമേറ്റു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ

ചെന്നൈ∙ ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽഗാന്ധിയും പങ്കെടുത്തു. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുന്നത്. ഒപ്പം 9 മന്ത്രിമാരും ചുമതലയേറ്റു. രാഷ്ട്രീയ പരിചയം, യുവ പ്രാതിനിധ്യം, ജാതി സമവാക്യങ്ങൾ എന്നിവയ്ക്കൊപ്പം വിശ്വസ്തരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനും വിജയ് ശ്രമിച്ചിട്ടുണ്ട്. […]
Read More