vote

സംസ്ഥാനത്ത് നവംബറിലോ ഡിസംബറിലോ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും; വോട്ടർ പട്ടിക ഒരിക്കൽക്കൂടി പുതുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബറിലോ ഡിസംബറിലോ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും. വോട്ടർ പട്ടിക ഒരിക്കൽക്കൂടി പുതുക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഡിസംബർ ഇരുപതിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാനും ചർച്ച നടത്തി. കേരളത്തിലെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം (എസ് ഐ ആർ) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്.  
Read More

അവിണിശ്ശേരിയിൽ ബിജെപി നേതാവിന്റെ അഡ്രസിൽ 17 വോട്ടുകൾ’; വോട്ടർ പട്ടിക വിവാദം കൊഴുക്കുന്നു

തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ നഗരത്തിൽ മാത്രമല്ല, ബിജെപിക്ക് സ്വാധീനമുള്ള മറ്റിടങ്ങളിലും കള്ളവോട്ട് നടന്നെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞത്. ബിജെപി ഭരിക്കുന്ന അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപി നേതാവിന്റെ വീട്ടിൽ ചേർത്തത് 17 വോട്ടുകളാണെന്നും അദ്ദേഹം ആരോപിച്ചു. വീട്ടുനമ്പർ ഇല്ലാതെയാണ് ഈ വോട്ടുകൾ ചേർത്തതെന്നും നാട്ടിക നിയോജകമണ്ഡലത്തിലെ 69-ാം നമ്പർ ബൂത്തിലാണ് ഇവർ വോട്ട് ചെയ്തതെന്നും സിപിഎം വ്യക്തമാക്കി. സിവി അനിൽകുമാർ, ഭാര്യ, മകൻ […]
Read More

സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ട്; കൊല്ലത്തും തൃശൂരും വോട്ടർ പട്ടികയിൽ പേര്

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്ക് ഇരട്ടവോട്ടെന്ന് റിപ്പോർട്ട്. കൊല്ലം, തൃശൂർ ലോക്സഭ മണ്ഡലങ്ങളിലാണ് സുഭാഷ് ഗോപിക്കും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മിനിവാസ് എന്ന വിലാസത്തിലാണ് കൊല്ലത്തെ വോട്ടർ പട്ടികയിൽ ഇരുവരുടെയും പേരുകളുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. വോട്ടർപട്ടികയിൽ 1116-ാമത്തെ ക്രമനമ്പറിലാണ് സുഭാഷിന്റെ പേരുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും തൃശൂരിലും […]
Read More

വോട്ട് മോഷണം: പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കി കോൺഗ്രസ്

ബംഗളൂരു: കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. രാജണ്ണ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ഉയർത്തിയ വോട്ട് മോഷണത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാജി. രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്നാണ് മന്ത്രി അവകാശപ്പെട്ടത്. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നും ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാദം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മൗനം […]
Read More

ഒരേ മേൽവിലാസത്തിൽ ഇല്ലാത്ത ഒമ്പത് വോട്ടുകൾ’; തൃശൂരിൽ വ്യാജവോട്ട് പരാതിയുമായി വീട്ടമ്മ

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വ്യാജവോട്ട് നടന്നെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശിയും ക്യാപിറ്റൽ വില്ലേജ് എന്ന ഫ്‌ളാറ്റിലെ താമസക്കാരിയുമായ പ്രസന്നയാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തന്റെ മേൽവിലാസത്തിൽ ഒമ്പത് കളളവോട്ടുകൾ നടന്നെന്നാണ് ഇവരുടെ ആരോപണം. ‘വാടക എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയാണ് വോട്ട് ചേർത്തിരിക്കുന്നത്. വോട്ടെടുപ്പിനുശേഷം ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അജയകുമാർ, അയ്യപ്പൻ, സന്തോഷ് കുമാർ എസ്, സജിത് ബാബു എന്നീ പേരുകളിലും ആരൊക്കെയോ വോട്ടുകൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലു […]
Read More

വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇൻഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലേ തുടങ്ങി സഖ്യത്തിലെ മുൻനിരനേതാക്കളടക്കം 300 എം പിമാരാണ് മാർച്ചിൽ പങ്കെടുത്തത്. മോദി ചോർ ഹേ (മോദി കള്ളനാണ്) എന്നടക്കമുള്ള മുദ്രാവാക്യമാണ് എംപിമാർ ഉയർത്തിയത്. രാവിലെ 11.30 ഓടെ പാർലമെന്റിൽ നിന്നും കാൽനടയായി ആരംഭിച്ച മാർച്ച് […]
Read More