രാഷ്ട്രീയ കേരളം കാത്തിരുന്ന ഫലസൂചനകൾ പുറത്തുവന്നതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരുന്ന ഫലസൂചനകൾ പുറത്തുവന്നതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. 67 സീറ്റുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ 63 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. എൻഡിഎ നാല് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.അടുത്ത അഞ്ച് വർഷത്തേക്ക് തങ്ങളെ ആര് ഭരിക്കണം, കേരളജനത ആർക്കൊപ്പം എന്നതിൻ്റെ ഫലമാണ് വന്നു തുടങ്ങിയത്. കേരളത്തിനൊപ്പം ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾകൂടി പുറത്ത് വരുമ്പോൾ അതത് സംസ്ഥാനങ്ങളിലെന്നപ്പോലെ ദേശീയ രാഷ്ട്രീയത്തിലും നിർണായക വഴിത്തിരിവുകൾക്ക് കാരണമാകും. തിരുവനന്തപുരം:







