vs

നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ; ബ്ലേയ്ഡും സ്‌ട്രോയും ഉപയോഗിച്ച് യുവാവിന്റെ ജീവൻ രക്ഷിച്ച് ഡോ‌ക്‌ടർമാർ

കൊച്ചി: എറണാകുളം ജില്ലയിലെ തെക്കൻ പറവൂറിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തി മൂന്നു ഡോ‌ക്ടർമാർ. ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയ എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്. കൊല്ലം സ്വദേശി ലിനുവാണ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. അപകടത്തിലുണ്ടായ പരിക്കിനെ തുടർന്ന് ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടതിനാലാണ് ഇയാൾക്ക് അടിയന്തര ശസ്‌ത്രക്രിയ നൽകാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ബ്ലേയ്ഡും പേപ്പർ സ്‌ട്രോയും ഉപയോഗിച്ചാണ് […]
Read More

വി. എസ്സിനെതിരെ ക്യാപിറ്റൽ പണിഷ്‌മെന്റ്’ പരാമർശം ആരും ഉയർത്തിയിട്ടില്ലെന്ന് ചിന്താ ജെറോം

വി.എസ്. അച്യുതാനന്ദനെതിരെ ‘ക്യാപിറ്റൽ പണിഷ്‌മെന്റ്’ പരാമർശം ആരും ഉയർത്തി യിട്ടില്ലെന്ന് സിപിഎം സംസ്ഥാന സമിതിയംഗം ചിന്താ ജെറോം വ്യക്തമാക്കി. ആലപ്പുഴ സമ്മേളനത്തിൽ ആരും ക്യാപിറ്റൽ പണിഷ്മന്റ് എന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയും. ഒരിടവേളയ്ക്കു ശേഷമാണ് സംസ്ഥാന സിപിഎമ്മിൽ വീണ്ടും ക്യാപിറ്റൽ പണിഷ്‌മെന്റ് വിവാദം കത്തുന്നത്. വി.എസിന്റെ നിര്യാണത്തെ തുടർന്ന് പിരപ്പൻകോട് മുരളി മനോരമയിൽ എഴുതിയ ലേഖനമാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്. ഒരു കൊച്ചു പെൺകുട്ടിയുടെ ക്യാപിറ്റൽ പണിഷ്‌മെന്റ് […]
Read More

ജനസഹസ്രങ്ങൾക്ക് പാർട്ടിക്ക് നന്ദി നെഞ്ചുതൊടും കുറിപ്പുമായി വി.എസിന്റെ മകൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മകൻ വി എ അരുൺകുമാർ. ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ ഒരു മാസക്കാലം അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുു. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നുവെന്ന് അരുൺകുമാർ കുറിപ്പിൽ പറഞ്ഞു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ […]
Read More

”ഇമ്പേഷ്യൻസ് അച്യുതാനന്ദനി” പ്രിയസഖാവിന്റെ ഓർമ്മയ്ക്ക് കുഞ്ഞൻകാട്ടുപൂവ്

കേരളത്തിന്റെ പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ യാത്രയാകുമ്പോൾ അദ്ദേഹത്തിന്റെ പേര് ജനഹൃദയങ്ങളിൽ എന്ന പോലെ ശാസ്ത്രലോകത്തും പശ്ചിമഘട്ടത്തിലെ ഒരു കുഞ്ഞൻ കാട്ടുപൂവിലൂടെ നിത്യഹരിതമാകും. പശ്ചിമഘട്ട സംരക്ഷണത്തിനായി, പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാൻ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലടക്കം വി.എസ്. കാണിച്ച ഇച്ഛാശക്തിക്കുള്ള ആദരവായാണ് ഒരു സംഘം മലയാളി ഗവേഷകർ തങ്ങൾ കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. 2021-ൽ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ‘ഫൈറ്റോകീസ്’ (PhytoKeys)-ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ സസ്യത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഇമ്പേഷ്യൻസ് അച്യുതാനന്ദനി […]
Read More

കീടനാശിനി ഉപയോഗിച്ച പച്ചക്കറി കഴിച്ചു; അച്ഛനും 2 പെൺമക്കളും മരിച്ചു, അമ്മയും മറ്റു രണ്ടുമക്കളും ഗുരുതരാവസ്ഥയിൽ

വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ കീടനാശിനി ഒഴിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും മരിച്ചു. അമ്മയും മറ്റു രണ്ടുമക്കളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സിരവാർ തിമ്മപ്പുർ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്. കർഷകനായ രമേഷ് രണ്ടേക്കറിൽ പരുത്തിയും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച വിളകളിൽ കീടനാശിനി തളിച്ചിരുന്നു. തിങ്കൾ രാത്രി കുടുംബാംഗങ്ങൾ […]
Read More

പിറന്നമണ്ണിൽ അവസാനമായെത്തി അന്ത്യാഭിവാദ്യങ്ങളുമായി പ്രിയനാട്

പിറന്നനാട്ടിൽ പ്രിയസഖാവിന് അന്ത്യയാത്ര. പോരാട്ടജീവിതത്തിന്റെ തന്നെ ഭാഗമായ ജില്ലയുടെ വിവിധ വഴികളിലൂടെ വി.എസ്സ് കടന്നു പോകുമ്പോൾ പതിനായിരങ്ങളാണ് അന്ത്യാഭിവാദ്യങ്ങളുമായി കാത്തു നിന്നത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. മഴയെ പോലും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ആൾത്തിരക്കു […]
Read More

അവസാനയാത്രയിൽ അലകടലോളം മനുഷ്യർ ”കണ്ണേ കരളേ വി. എസ്സേ

അവസാനയാത്രയിൽ വി.എസ്സിന അന്ത്യാഭിവാദ്യമർപ്പിക്കാൻ അലകടലോളം മനുഷ്യർ. തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദൻ ആലപ്പുഴയിലേക്കുളള യാത്ര തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വൻ ജനക്കൂട്ടം പുഷ്പങ്ങളുമായി കാത്തു നിന്നുമാണുള്ളത്. ദർബാർ ഹാളിൽനിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റർ ദൂരം പിന്നിടാൻ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസിന് […]
Read More

അവസാനമായി വി.എസിനെ കാണാൻ ആയിരങ്ങൾ; ഭൗതികദേഹം ദർബാർ ഹാളിൽ

അവസാന യാത്ര പറയുന്നതിനായി വി. എസ്. അച്യുതാനന്ദൻ വീണ്ടും സെക്രട്ടേറിയറ്റ് മുറ്റത്തെത്തി. 2011 ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ശേഷം നീണ്ട 14 വർഷങ്ങൾക്ക് ശേഷം. വി. എസിനെ ഹൃദയത്തിലേറ്റിയ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപാചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ സംസ്‌കരിക്കും. […]
Read More

വി. എസ്സിന്റെ വിയോഗം; നാളെ പൊതു അവധി സംസ്ഥാനത്ത് മൂന്നുദിവസം ദുഖാചരണം

കേരളത്തിന്റെ മുൻമുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച്‌ സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്നുദിവസം ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 22 മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം […]
Read More

വലിയ ചുടുക്കാട്ടിൽ വി. എസിന് അന്ത്യനിദ്ര നാളെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.യു.ടി ആശുപത്രിയിൽനിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടിൽനിന്ന് ദർബാർ ഹാളിലേയ്ക്ക് പൊതുദർശനത്തിനായി […]
Read More