മുഖ്യമന്ത്രിപിണറായിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിൽ പരസ്യസംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മിപ്പിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംവാദത്തിനായി മുഖ്യമന്ത്രിക്ക് സ്ഥലവും തീയതിയും തീരുമാനിക്കാമെന്നും നിര്‍ദേശം ഏറ്റെടുക്കുമെന്ന് കരുതുന്നതായും സതീശൻ കൂട്ടിച്ചേർത്തു. ‘ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്തുപിടിക്കുന്നതിനൊപ്പം, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കളുടെയും തൊലിക്കട്ടി അപാരമാണ്. എംഎല്‍എയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് […]
