vs

സമരസൂര്യന്റെ ജീവിതരേഖ

പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത ജീവിതമാണ് വി. എസ് എന്ന സമരസൂര്യന്റേത്. എന്നും ജനപക്ഷത്ത് നിന്ന നേതാവ്. ജനങ്ങൾക്ക് കൈതൊടാൻ പാകത്തിലുണ്ടായിരുന്ന മനുഷ്യൻ. 1923 ഒക്ടോബർ 20 ന് വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. 1927 ൽഅമ്മ അക്കമ്മ വസൂരിമൂലം മരിച്ചു. 1934ൽ അച്ഛൻ ശങ്കരൻ മരിച്ചു. തുടർന്ന് ഏഴാം ക്ലാസിൽ പഠനം നിർത്തി. പരവൂരിലെ തുന്നൽക്കടയിൽ ജോലിക്ക് ചേർന്നു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. 1940 മാർച്ച് ൽ 17- വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. […]
Read More

വി.എസ്സിന്റെ ആരോഗ്യനില അതീവഗുരുതരം; ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിൽ. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലാണ് വി. എസ്. അച്യുതാനന്ദൻ ചികിത്സയിൽ കഴിയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്.യു.ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുളള ഏഴ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി. […]
Read More