ഇസ്രായേൽ ആക്രമണം: ഇറാനിൽ അഞ്ച് സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
വാഷിങ്ടൺ: തെക്കൻ ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പെൺകുട്ടികൾ കൊല്ലപ്പെട്ടതായി വിവരം. ലോകരാജ്യങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇരുപക്ഷവും ശക്തമായ പ്രത്യാക്രമണങ്ങളാണ് നടത്തുന്നത്. സൈനിക കേന്ദ്രങ്ങളും ആത്മീയ നേതാക്കളുടെ ഓഫീസുകളും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ജനവാസ കേന്ദ്രങ്ങളിലും സ്‌കൂളുകളിലും മിസൈലുകൾ പതിക്കുന്നതായാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം. മിനാബിലെ സ്‌കൂളിലുണ്ടായ ദുരന്തം ഇതിന്റെ തെളിവായി ഇറാൻ ചൂണ്ടിക്കാട്ടുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മിക്ക മിസൈലുകളെയും […]
