കൊച്ചിയിൽ വാട്ടർ അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു
കൊച്ചി: എറണാകുളം തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ ഭീമൻ കുടിവെള്ള ടാങ്ക് തകർന്നു. ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്. റോഡിൻ്റെ വശത്തുള്ള ടാങ്കാണ് തകർന്നതെങ്കിൽ വൻ ദുരന്തം […]
