wayanad

വയനാട് ദുരന്തം: കോൺഗ്രസ് ഭവനപദ്ധതിക്ക് രാഹുൽഗാന്ധി ഇന്ന് ശിലയിടും

കൽപ്പറ്റ: വയനാട്ടിലെഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കോൺഗ്രസ് നടപ്പാക്കുന്ന ഭവനപദ്ധതിക്ക് ഇന്ന് കുന്നമ്പറ്റയിൽ രാഹുൽഗാന്ധി ശിലയിടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ എം.പി, പ്രിയങ്കാഗാന്ധി എം.പി, കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫ് എം എൽ എ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ദുരന്തത്തിൽ നഷ്ടമുണ്ടായ 40 കെട്ടിട ഉടമകൾക്ക് ചടങ്ങിൽ അഞ്ചുലക്ഷം വീതം […]
Read More

വയനാട് ഉരുൾപൊട്ടൽ ബാധിതർക്കുള്ള ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിലെ ആദ്യഘട്ടം വീടുകളുടെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റിവെച്ചു. ഈ മാസം 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർച്ച് ഒന്നിന് വൈകുന്നേരം മൂന്നിന് ഉദ്ഘാടനം നടത്തുമെന്നാണ് പുതിയ അറിയിപ്പ്. അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയർന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ഉദ്ഘാടനം നടത്താനായിരുന്നു സർക്കാരിന്റെ ശ്രമം. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ ഫേസ് ഒന്നിൽ ഉൾപ്പെട്ട 178 […]
Read More

വയനാട് ടൗൺഷിപ്പ് ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച; 178 വീടുകൾ കൈമാറും

കല്പറ്റ: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാനസർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ബുധനാഴ്ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും. 410 വീടുകളുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കുംവിധം 1000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, […]
Read More

വയനാട് തുരങ്ക പാത യാഥാർഥ്യമാകും; നിർമാണം തടയണമെന്ന ഹർജി ഹൈകോടതി തള്ളി

കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹര്‍ജി നൽകിയിരുന്നത്. താമരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി. തുരങ്കപാത നിര്‍മാണത്തിന് അനുമതി […]
Read More

കര്‍ണാടകയില്‍ വാഹനാപകടം; രണ്ടു വയനാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കര്‍ണാടകയിലെ ബേഗൂരിലാണ് അപകടം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയില്‍ അബ്ദുല്‍ ബഷീര്‍ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരിച്ച ജഫീറയുടെ ഭര്‍ത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകന്‍ ഹൈസം ഹാനാന്‍ (ഒരു വയസ്സ്) എന്നിവരെ മൈസൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]
Read More