ലോകകപ്പ് ഫൈനൽ; കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി സർക്കാർ
കൊച്ചി: നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.ലോകകപ്പിന്റെ ഫൈനൽ ആവേശത്തിൽ പങ്കു ചേരാനാണ് അവധി നൽകിയത്. ഫൈനൽ ആഘോഷമാക്കാനാണു നാളെ അവധി പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രിക്കു ശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്. നാളെ പുലർച്ചെയോടെയാകും കളി അവസാനിക്കുക. ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം രാവിലെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള കടുത്ത ക്ഷീണം കണക്കിലെടുത്താണിത്. കുട്ടികളുടെ ആവേശം നിരുത്സാഹപ്പെടുത്താതെ, അവരുടെ ആവേശത്തിനൊപ്പം നിൽക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കുന്നു. […]
