ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ
കൊല്ലം: ആയൂരിൽ ഇരുപത്തൊന്നുകാരിയെ ആൺസുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറിയ വെളിനല്ലൂർ കോമൺപ്ലോട്ട് ചരുവിളപുത്തൻ വീട്ടിൽ അഞ്ജന സതീഷ് (21) ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടിൽ കഴിഞ്ഞ ആറ് മാസമായി താമസിച്ച് വരികയായിരുന്നു. ആറ് മാസം മുന്പാണ് സ്വകാര്യ ബസ് കണ്ടക്ടറായ നിഹാസിനൊപ്പം അഞ്ജന ജീവിക്കാൻ തുടങ്ങിയത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് ഇവരെ വിളിപ്പിച്ചെങ്കിലും സുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി കോടതിയിൽ അറിയിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങളായി അഞ്ജനയും നിഹാസും […]
