തന്ത്രിക്കെതിരെ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങൾ; ദ്വാരപാലക ശിൽപ കേസിലും പ്രതിയാക്കിയേക്കും

  • Home-FINAL
  • India
  • തന്ത്രിക്കെതിരെ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങൾ; ദ്വാരപാലക ശിൽപ കേസിലും പ്രതിയാക്കിയേക്കും

തന്ത്രിക്കെതിരെ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങൾ; ദ്വാരപാലക ശിൽപ കേസിലും പ്രതിയാക്കിയേക്കും


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി. ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണിതെന്ന്‌ നിയമവിദഗ്‌ധർ പറയുന്നു. വിശ്വാസവഞ്ചന, വസ്‌തുക്കളു
ടെ ദുരുപയോഗം, വ്യാജരേഖ നിർമാണത്തിന്റെ വിവിധ വകുപ്പുകൾ തുടങ്ങിയ വിവിധ വകുപ്പുകളാണ്‌ ഇതിലുള്ളത്‌. നേരത്തെ ഗൂഢാലോചനയും അഴിമതി നിരോധന നിയമവും ചുമത്തിയിരുന്നു. ദ്വാരപാലക ശിൽപ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിനു കൂട്ടു നിന്നതായും സ്വർണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടതായും യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്നും അന്വേഷണസമിതി കണ്ടെത്തി.
ആദ്യത്തെ തവണ ചോദ്യം ചെയ്‌തപ്പോൾ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്‌ തനിക്ക്‌ ഒരു കാര്യവും അറിയില്ലെന്നായിരുന്നു മറുപടി നൽകിയത്‌. അന്ന് ചില വിവരങ്ങൾ അറിയാനെന്ന തരത്തിൽ അന്വേഷണസംഘം വിളിച്ചു വരുത്തുകയായിരുന്നു. ഒരു ചോദ്യംചെയ്യലിന്റെ പ്രതീതി ഉണ്ടാക്കാതെ ആയിരുന്നു ഇടപെടൽ. ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷമുണ്ടായ അതേ ആത്മവിശ്വാസത്തോടെയാണ് വെള്ളിയാഴ്ചയും തന്ത്രി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. സഹായി നാരായണൻ നമ്പൂതിരിക്കൊപ്പമാണ് എത്തിയത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഉൾപ്പെടെയുള്ളവരുടെ ചോദ്യംചെയ്യലിനുശേഷം ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave A Comment