ആരോഗ്യനില തൃപ്തികരം, കണ്ഠര് രാജീവര് ആശുപത്രി വിട്ടു

  • Home-FINAL
  • India
  • ആരോഗ്യനില തൃപ്തികരം, കണ്ഠര് രാജീവര് ആശുപത്രി വിട്ടു

ആരോഗ്യനില തൃപ്തികരം, കണ്ഠര് രാജീവര് ആശുപത്രി വിട്ടു


തിരുവനന്തപുരം: ശാരീരിക അസ്വാസ്ഥ്യതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. രാജീവർക്ക് ശനിയാഴ്ച രാവിലെയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയോടെയാണ് രാജീവര് അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം രാവിലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്കാണ് രാജീവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ അറസ്റ്റായിരുന്നു തന്ത്രിയുടേത്.
കൊച്ചിയിലെ എസ്‌ഐടി ഓഫീസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച വൈകീട്ടോടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിതിന്റെ വീട്ടിൽ ഹാജരാക്കി. റിമാൻഡിനുശേഷം രാത്രിയോടെ പൂജപ്പുരയിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഇവിടെവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Leave A Comment