വൈ കാറ്റഗറി സുരക്ഷ പരാജയം, വിജയ് യുടെ ചെന്നൈ വസതിയിൽ യുവാവ് അതിക്രമിച്ച് കയറി

  • Home-FINAL
  • India
  • വൈ കാറ്റഗറി സുരക്ഷ പരാജയം, വിജയ് യുടെ ചെന്നൈ വസതിയിൽ യുവാവ് അതിക്രമിച്ച് കയറി

വൈ കാറ്റഗറി സുരക്ഷ പരാജയം, വിജയ് യുടെ ചെന്നൈ വസതിയിൽ യുവാവ് അതിക്രമിച്ച് കയറി


ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ ചെന്നൈയിലെ വസതിയിൽ വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് 24 വയസ്സുള്ള ഒരു യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി. സമീപത്തെ മരത്തിൽ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. വിജയ് ഉടൻ തന്നെ യുവാവിനെ താഴേക്ക് ഇറക്കി പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

അതിക്രമിച്ചു കയറിയത് മധുരാന്തകം സ്വദേശിയായ രാജയുടെ മകനായ അരുൺ എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. തുടരന്വേഷണത്തിൽ ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തി. ഇയാളെ കൂടുതൽ ചികിത്സയ്ക്കായി കിഴ്പോക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Comment