കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടുന്നു; പ്രഖ്യാപനം കേരളപ്പിറവിദിനത്തില്‍

  • Home-FINAL
  • Kerala
  • കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടുന്നു; പ്രഖ്യാപനം കേരളപ്പിറവിദിനത്തില്‍

കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടുന്നു; പ്രഖ്യാപനം കേരളപ്പിറവിദിനത്തില്‍


.കൊച്ചി: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതോടെ ജനക്ഷേമ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനാണ്. തീരുമാനം. ആശമാരുടെ ഇന്‍സന്റീവ് വര്‍ധനവും പരിഗണനയിലുണ്ട്. ഇതിന്റെയെല്ലാം പ്രഖ്യാപനം നവംബര്‍ ഒന്നിന് കേരള പിറവിദിനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ക്ഷേമ പെന്‍ഷന്‍ 200 കൂട്ടി 1800 ആക്കാനാണ് ആലോചന.
200 രൂപ കൂട്ടാനുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്.
സംസ്ഥാനത്തെ 60 ലക്ഷം പേരിലേക്ക് നേരിട്ടെത്തുന്നതാണ് ക്ഷേമ പെന്‍ഷന്‍. ഘട്ടം ഘട്ടമായി 2500 രൂപയാക്കി പെന്‍ഷന്‍ കൂട്ടുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങളിലൊന്നുമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെന്‍ഷന്‍ കൂട്ടിയതും 1600 രൂപയാക്കിയതും പിന്നീടതില്‍ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ല. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക തീര്ത്ത് കൊടുക്കാനുള്ള തീരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലും ഡിഎ കുടിശികയിലും ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധനയിലും എല്ലാം നിര്‍ണ്ണായക പ്രഖ്യാപനങ്ങളും ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. ആശാ പ്രവര്‍ത്തകര്‍ 22 ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടത് സര്‍വ്വീസ് സംഘടനകളും ഡി.എ വര്‍ധനവടക്കം പ്രതീക്ഷിച്ച് സമരപരിപാടികള്‍ നടത്തിയിരുന്നു.

Leave A Comment