Kerala

എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയും കെ.വിദ്യയും വിവാഹിതരാകുന്നു

കാസർകോട്: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ . അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമർശനങ്ങളും കേസും വിദ്യ നേരിടേണ്ടി വന്നിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം […]
Read More

മുൻ എംപി കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു.പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറുവർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ ചാലക്കുടിയിൽ നിന്നാണ് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എ.കെ. ആന്റണിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും മിൽമ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
Read More

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി,ക്ഷേമ പെൻഷൻ 3000 ആക്കും; യു ഡി എഫ് സർക്കാർ നയം പ്രഖ്യാപിച്ച് ഗവർണർ

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നയപ്രഖ്യാപനം നടത്തി. നാടിന്റെ വികസനക്കുതിപ്പിനൊപ്പം സാധാരണക്കാർക്കായുള്ള ജനക്ഷേമ പദ്ധതികളും സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കും. പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും. എക്സൈസ് നയത്തിൽ […]
Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മുൻ നഗരസഭാ കൗൺസിലറും സി പി എം പാളയം ലോക്കൽ സെക്രട്ടറിയുമായ ഐ.പി ബിനു കീഴടങ്ങി . പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച രാത്രി ബിനുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ.പി. ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. […]
Read More

കൊ​ച്ചി​യി​ൽ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം; മോഡൽ പാ​റ​മ​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: കൊ​ച്ചി​യി​ൽ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​ൻറെ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു. ഡ​ൽ​ഹി അം​ബേ​ദ്ക​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ ദി​യാ​ൻ​ഷു ജോ​ഷി (26) ആ​ണ് മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ മു​ട​ക്കു​ഴ പെ​ട്ട​മ​ല​യി​ലെ പാ​റ​മ​ട​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്താ​ൻ ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് ദി​യാ​ൻ​ഷു. ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ലും മ​റ്റും ഈ ​പാ​റ​മ​ട​യു​ടെ ചിത്രങ്ങൾ ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ടാ​ണ് സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത്. ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ദി​യാ​ൻ​ഷു പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ൽ നീ​ന്താ​ൻ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നീ​ന്തു​ന്ന​തി​നി​ടെ […]
Read More

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് കുട്ടികളുൾപ്പടെ 5 പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് കുട്ടികളുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഉയർന്ന പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു. […]
Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎമ്മുകാർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ ഏഴ് പേരാണ് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിലാകുന്നത്. ഉദ്യോഗസ്ഥർ വന്ന മൂന്ന് കാറുകളുടെ ഗ്ലാസാണ് പ്രവർത്തകർ തകർത്തത്.
Read More

പിണറായിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന്; ഇഡിക്കെതിരെ തെരുവിലിറങ്ങി സി പി എം

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ തെരുവിൽ . റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. ‘കേന്ദ്ര സർക്കാർ തെമ്മാടികളെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. സിപിഎം നേതാവ് പി ജയരാജൻ, കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സ്ഥലത്തുണ്ട്. […]
Read More

പിണറായി വിജയന്റെ ബേക്കറി ജംഗ്‌ഷനിലെയും കണ്ണൂരിലെയും വീടുകളിൽ ഇ.ഡി റെയ്ഡ്

​​​​തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്‌ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. മുൻ മന്ത്രിയും പിണറായി വിജയന്റെ മകൾ വീണാ വിജയൻ്റെ ഭർത്താവുമായ പി.എ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇ ഡി നടപടി. ഇന്ന് പുലർച്ചെയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പിണറായിയുടെ […]
Read More

ധവളപത്രം ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതികൾ നടപ്പിലാക്കാൻ പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും പിന്തുണ നേടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഡൽഹിയിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘പ്രധാനമന്ത്രിയും ധനമന്ത്രിയുമായും കൂടിക്കാഴ്‌ച നടത്തി. വിശദമായ കൂടിക്കാഴ്‌ചയാണ് നടന്നത്. കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും സൂചിപ്പിച്ചു. നമ്മുടെ സ്വപ്‌ന പദ്ധതികൾക്ക് പിന്തുണ നൽകണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരം പുറത്തിറക്കും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ അറിയിച്ചിട്ടുണ്ട്. അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് […]
Read More