വീണ്ടും നിയമയുദ്ധം; നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

  • Home-FINAL
  • Kerala
  • വീണ്ടും നിയമയുദ്ധം; നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

വീണ്ടും നിയമയുദ്ധം; നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്


തിരുവനന്തപുരം: കീം പരീക്ഷ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ കേരള സിലബസിലെ വിദ്യാർത്ഥികൾ നീതി തേടി സുപ്രീം കോടതിയിലേക്ക്. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതിയിൽ സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്. റാങ്ക് ലിസ്റ്റിൽ പിന്നോട്ട് പോയത് മനോവിഷമമുണ്ടാക്കിയെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. കീം റാങ്ക് പട്ടിക പുറത്തുവന്നതോടെ 25000  വിദ്യാർത്ഥികളാണ് നേരത്തെ ലഭിച്ച റാങ്കിൽ നിന്നും പിന്നോട്ടു പോയത്. പട്ടികയിൽ റാങ്ക് മാറാത്തവർ വളരെ കുറച്ചു പേർ മാത്രമാണ്. ചിലരുടെ റാങ്ക് 5000  വരെ പുറകോട്ട് പോയെങ്കിൽ മറ്റു ചിലരുടേത് 3000 വരെ മുന്നോട്ടു വന്നു.  2024  ൽ കേരള സിബലസിൽ പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കാണ് ഈ ഗതികേട്.

Leave A Comment