
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പിയെ ചോദ്യം ചെയ്തു. ആദ്യമായാണ് തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപിയിൽ നിന്നും പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്. പൂരം നടത്തിപ്പ് അലങ്കോലമായി ഉണ്ടായ പ്രശ്‌നങ്ങൾ തന്നെ അറിയിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്ന് അദ്ദേഹം മൊഴി നൽകി. മൊഴി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ മൊഴിയടങ്ങിയ റിപ്പോർട്ട് എ.ഡി.ജി.പി എച്ച് വെങ്കിടേഷ് സമർപ്പിക്കും. തിരുവനന്തപുരത്തു വച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

