ബഹ്റൈനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ ചെറിനാട് തൈവിളയില്‍ രാജപ്പന്റെ മകന്‍ രാജീവ് (30) ആണ് മരിച്ചത്. ബഹ്റൈനിലെ ഒരു കമ്പനിയില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.നാല് ദിവസം മുമ്പാണ് രാജീവ് കുഴഞ്ഞുവീണത്. തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുകയായിരുന്നതിനിടെയായിരുന്നു മരണം. അമ്മയും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ബഹ്റൈനില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.