ഇന്നലെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ Sr. ലൂസി കുര്യനെ സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, വൈസ്പ്രസിഡന്റ് ജീവൻ ചാക്കോ, ട്രെഷറർ ജസ്റ്റിൻ ഡേവിസ്, സ്പോർട്സ് സെക്രട്ടറി സിജോ ആന്റണി, മുൻ പ്രെസിഡന്റുമാരായ ചാൾസ് ആലുക്ക, ബെന്നി വര്ഗീസ്, ജേക്കബ് വാഴപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്ന് മെയ് 11 നു ടുബ്ലി മര്മറിസ് ഹാളിൽ വച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് sr. ലൂസി കുര്യനു സമ്മാനിക്കും. ബഹ്റിനിലെ ഇന്ത്യൻ സ്ഥാനപതി H.E. വിനോദ് കെ ജേക്കബ് ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക
പ്രവർത്തകനായ ഖലീൽ ധൈലാമി (ബാബ ഖലീൽ), സാമൂഹിക സാംസ്‌കാരിക മേഖലയിലെ മറ്റു പ്രമുഖരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.
1956-ൽ കണ്ണൂർ ജില്ലയിലെ കോളയാട് ജനിച്ച sr. ലൂസി കുര്യൻ, 1997-ൽ, അടിച്ചമർത്തപ്പെട്ടവരും നിരാലംബരുമായ സ്ത്രീകൾക്ക് സുരക്ഷിതമായ അഭയം നൽകുന്നതിനായി MAHER (MOTHER’S HOME) ഫൗണ്ടേഷൻ ഇന്ത്യയിലെ മഹാരാഷ്ട്രയിൽ, സ്ഥാപിച്ചു. മഹാരാഷ്ട്രയ്ക്കപ്പുറം കേരളം, ജാർഖണ്ഡ്, കൊൽക്കത്ത, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ MAHER FOUNDATION ഭവനങ്ങൾ സ്ഥാപിച്ചു. സ്ഥാപിതമായതുമുതൽ, മഹർ 5000-ലധികം കുട്ടികൾക്കും 5,900 സ്ത്രീകൾക്കും പരിചരണവും പാർപ്പിടവും നൽകിയിട്ടുണ്ട്.
സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 214-ലധികം ദേശീയ അന്തർദേശീയ അവാർഡുകളും അംഗീകാരങ്ങളും sr ലൂസി കുര്യനു ലഭിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് 2015-ൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ നാരി ശക്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. OOOM മാഗസിൻ 2021 & 2023 വർഷങ്ങളിൽ ലോകത്തെ ഏറ്റവും പ്രചോദിപ്പിക്കുന്ന 100 ആളുകളിൽ ഒരാളായി sr ലൂസി കുര്യനെ തിരഞ്ഞെടുത്തു.
ജീവകാരുണ്ണ്യ മേഖലയിൽ ജീവിതം സമർപ്പിച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിന് വേണ്ടിയാണ് 2012 മുതൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകിത്തുടങ്ങിയത്.