ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും വിസയില്ലാതെ ഒമാനിലേക്ക് എത്താം.

  • Home-FINAL
  • Business & Strategy
  • ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും വിസയില്ലാതെ ഒമാനിലേക്ക് എത്താം.

ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും വിസയില്ലാതെ ഒമാനിലേക്ക് എത്താം.


മസ്‌കറ്റ്: ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും കൊമേഴ്‌സ്യല്‍ പ്രൊഫഷനുകള്‍ക്കായി ഇനി വിസയില്ലാതെ ഒമാനിലേക്ക് എത്താം.ഒമാന്‍ എയര്‍പോര്‍ട്‌സ് സര്‍ക്കുലറില്‍ ആണ് ഇക്കാര്യം അറിയിച്ചത്.  ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ അതേ രാജ്യങ്ങളില്‍ നിന്ന് തന്നെ ഒമാനിലേക്ക് എത്തണമെന്നില്ല. ഇവര്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും ഒമാനിലേക്ക് എത്താം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്.

നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്ന് വരുന്നവര്‍ക്ക് മാത്രമെ ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുകയുള്ളായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. ഇത്തരത്തില്‍ വിസയില്ലാതെ ഒമാനിലെത്താന്‍ ജിസിസി രാജ്യങ്ങളിലെ വിസയ്ക്ക് കുറഞ്ഞത് മൂന്ന് മാസം എങ്കിലും കാലാവധി ഉണ്ടാകണം. യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ സേവനം ലഭ്യമല്ല.

Leave A Comment