കൊച്ചി∙ കുണ്ടന്നൂർ ജംക്ഷനിലെ ‘ഒജീസ് കാന്താരി’ ബാറിൽ വെടിവയ്പ്. വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. രണ്ടു യുവാക്കൾ മദ്യപിച്ച് ബില്ല് തുക കൊടുത്തതിനു ശേഷം പ്രകോപനം ഒന്നുമില്ലാതെ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. ബാർ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നിൽക്കേ ഇരുവരും ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കടന്നു.
സംഭവം നടന്ന് 3 മണിക്കൂറിനു ശേഷമാണ് ബാറുകാർ പൊലീസിൽ അറിയിച്ചത്. പൊലീസ് ഉടൻ എത്തി ബാർ ബന്തവസിലാക്കി. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് യുവാക്കളുടെ ചിത്രം പൊലീസ് ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.