മനാമ:ബഹ്റൈന്‍ കേരളീയ സമാജം – ഡി സി ബുക്സ് പുസ്തകമേളയുടെ ആറാം ദിവസമായ ഇന്ന് മൂന്നു വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.
വൈകുന്നേരം 7.30 ന് പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരന് അമീഷ് ത്രിപാഠിയുമായുള്ള വിർച്വൽ സംവാദം നടക്കും.
വൈകീട്ട് 8.00 നു പ്രമുഖ മലയാളി എഴുത്തുകാരനും ജെ സി ബി സാഹിത്യ പുരസ്കാരവിജയിയുമായ എം മുകുന്ദനും പ്രമുഖ ചെറുകഥാകൃത്ത് ജോസ് പനച്ചിപ്പുറവുമായുള്ള മുഖാ മുഖം പരിപാടിയുണ്ടാവും.
സമാജം ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഇന്നത്തോടുകൂടി അവസാനിക്കും. 17 മുതല്‍ ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോ പ്രദര്‍ശനം ഉണ്ടാവും.സാമൂഹ്യ പ്രവർത്തകയും സമാജം വനിതാവേദിയുടെ മുൻ പ്രസിഡൻ്റുമായ മോഹിനി തോമസിൻ്റെ നേതൃത്വത്തില്‍ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ കുട്ടികൾക്ക് മുത്തശ്ശിക്കഥകൾ കേൾക്കാനും വിവിധ കളികളിൽ ഏർപ്പെടുവാനും കിഡ്സ് കോര്‍ണറും ഒരുക്കിയിട്ടുണ്ട്.
ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖഫിക്ഷൻ എഴുത്തുകാരനും കോളമിസ്റ്റും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആനന്ദ് നീലകണ്ഠൻ ആയിരുന്നു മുഖ്യാതിഥി.