ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ തുടക്കം; ഉദ്ഘാടന പരിപാടികൾ എവിടെ കാണാം.

  • Home-FINAL
  • Business & Strategy
  • ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ തുടക്കം; ഉദ്ഘാടന പരിപാടികൾ എവിടെ കാണാം.

ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ തുടക്കം; ഉദ്ഘാടന പരിപാടികൾ എവിടെ കാണാം.


ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും

ദോഹ: കാൽപ്പന്തു കളി ആവേശമായ ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ തുടക്കം. ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. 60,000 ത്തോളം പേർ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കും. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും.

എവിടെയാണ് ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്?

ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് നടക്കുക. ഈ സ്റ്റേഡിയത്തിൽതന്നെയാണ് രാത്രി 9.30 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരം നടക്കുക.

ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് സമയം?

ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം 7.30 ന് തുടങ്ങും.

ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് സംപ്രേഷണം ചെയ്യുന്ന ടിവി ചാനലുകൾ

സ്പോർട്സ് 18, സ്പോർട്സ് 18 എച്ച്ഡി ടിവി ചാനലുകളാണ് ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ സംപ്രേഷണം ചെയ്യുക. അവർക്കാണ് ടൂർണമെന്റിന്റെ ഔദ്യോഗിക സംപ്രേഷണ അവകാശം.

ഓൺലൈനിൽ ലൈവ് സ്ട്രീമായി എങ്ങനെ കാണാം

ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും സൗജന്യമായി ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ കാണാം. ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിലും ചടങ്ങിന്റെ തത്സമയ വിവരങ്ങൾ അറിയാം.

Leave A Comment