മലപ്പുറം: വിഴിഞ്ഞം പ്രതിഷേധത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.എരിതീയില്‍ എണ്ണ ഒഴിക്കാനില്ല. യു.ഡി.എഫ് പദ്ധതിക്കെതിരല്ല.
മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം. ചര്‍ച്ചകളുമായി സഹകരിക്കാന്‍ യു.ഡി.എഫ് തയാറാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനില്ല. മതമേലധ്യക്ഷന്മാര്ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.