ആഭ്യന്തരവകുപ്പ് ദയനീയ പരാജയം;കെ സുരേന്ദ്രൻ

  • Home-FINAL
  • Business & Strategy
  • ആഭ്യന്തരവകുപ്പ് ദയനീയ പരാജയം;കെ സുരേന്ദ്രൻ

ആഭ്യന്തരവകുപ്പ് ദയനീയ പരാജയം;കെ സുരേന്ദ്രൻ


വിഴിഞ്ഞത്തെത് സർക്കാർ സ്‌പോൺസെഡ് സമരം, ആഭ്യന്തര വകുപ്പ് ദയനീയ പരാജയമെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട് കെ സുരേന്ദ്രന്‍. സമരത്തിന് പിന്നിൽ മന്ത്രി ആന്റണി രാജുവാണ്. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.വിഴിഞ്ഞത്ത് ആഭ്യന്തര വകുപ്പ് പരാജയം, സംഘർഷ സാധ്യത അറിഞ്ഞിട്ടും മുൻകരുതൽ എടുത്തില്ല. ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നത്.സർക്കാരിന്‍റേത് അഴകൊഴമ്പൻ സമീപനമാണ്.മന്ത്രി ആന്‍റണിരാജുവിന് നിക്ഷിപ്ത താൽപര്യമുണ്ട്.ദ്ധതി അട്ടിമറിക്കാൻ അദ്ദേഹം കൂട്ടുനിൽക്കുന്നു.ആന്‍റണി രാജുവിന്‍റെ സഹോദരനും കലാപത്തിന് പിന്നിലുണ്ട്. ജില്ലാ കളക്ടറും കമ്മീഷണറും കലാപത്തെ സഹായിക്കുന്ന രീതിയിൽ ഇടപെടുന്നു:.കൂടംകുളം സമരക്കാരും വിഴി‍ഞ്ഞം സമരത്തിന് പിന്നിലുണ്ട്. പുനരധിവാസം സംബന്ധിച്ച് കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave A Comment