വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ പറഞ്ഞു

  • Home-FINAL
  • Business & Strategy
  • വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ പറഞ്ഞു

വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ പറഞ്ഞു


കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.ഹൈകോടതിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. തുടര്‍ന്ന് കേന്ദ്രസേനയെ വിന്യസിക്കുന്ന വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട് തേടി.അതേസമയം, അക്രമികള്‍ക്കെതിരെ കേസെടുക്കുകയല്ലാതെ അറസ്റ്റ് അടക്കമുള്ള മറ്റ് നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസേന വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന് മടിക്കുന്നതെന്ന ചോദ്യവും അദാനിയുടെ അഭിഭാഷകന്‍ ഉന്നയിച്ചു. ഹരജി പരിഗണിക്കുന്നത് ഹൈകോടതി ബുധനാഴ്ചത്തേക്ക് മാറ്റി.വൈദികരടക്കമുള്ളവര്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ച്‌ കയറിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നും കഴിഞ്ഞ ദിവസം പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അക്രമസംഭവങ്ങളില്‍ വൈദികര്‍ക്കും പങ്കുണ്ട്. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തിലാണ് തടഞ്ഞതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

പൊലീസിന് സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാനാണ് ഹൈകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍, കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും കോടതിയെ വീണ്ടും സമീപിച്ചത്

Leave A Comment