വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ കേരള പോലീസും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും പരാജയമാണെന്ന് സമ്മതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയതെന്നും മുരളീധരൻ പറഞ്ഞു.ഭരണം നടത്താൻ ഇച്ഛാശക്തിയില്ലെങ്കിൽ സര്‍ക്കാര്‍ ഇറങ്ങിപ്പോകണം .വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ വിയോജിപ്പില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞത് അതിന്റെ തെളിവാണെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും മന്ത്രി കുറ്റപ്പെടുത്തി.