കേരള ചരിത്രത്തില്‍ ആദ്യം, സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകള്‍.

  • Home-FINAL
  • Business & Strategy
  • കേരള ചരിത്രത്തില്‍ ആദ്യം, സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകള്‍.

കേരള ചരിത്രത്തില്‍ ആദ്യം, സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകള്‍.


ചരിത്രത്തിലാദ്യമായി നിയസഭയിലെ സ്പീക്കര്‍ പാനല്‍ വനിതാ എംഎല്‍എമാരെ മാത്രം ഉള്‍പ്പെടുത്തി നാമനിര്‍ദേശം ചെയ്തു. മുന്‍ സ്പീക്കര്‍ എംബി രാജേഷ് മന്ത്രിപദത്തിലേക്കും എഎന്‍ ഷംസീര്‍ സ്പീക്കര്‍ കസേരയിലേക്കും മാറിയതോടെ ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനം രസകരമായ കാഴ്ചകള്‍ക്ക് കൂടി വേദിയായി.

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനുള്ള പാനലിലാണ് ചരിത്രത്തിലാദ്യമായി വനിത എംഎല്‍എമാരെ മാത്രം ഉള്‍പ്പെടുത്തിയത്. യു പ്രതിഭയും, സികെ ആശയും കെകെ രമയും പാനലില്‍ ഉള്‍പ്പെട്ടു.

സഭാ നാഥനായുള്ള എഎന്‍ ഷംസീറിന്റെ ആദ്യദിവസം കൊതുകം നിറഞ്ഞതായിരുന്നു. സമയപരിധി വിട്ട് സംസാരിക്കുമ്പോഴും, മാസ്‌ക് ശരിയായി ധരിക്കാത്തതിന് പോലും ഷംസീറിനെ ശകാരിച്ചിരുന്ന മുന്‍ സ്പീക്കര്‍ എംബി രാജേഷിന്റെ പ്രസംഗമായിരുന്നു സഭയില്‍ ചിരി പടര്‍ത്തിയത്. നിയമനവിവാദത്തില്‍ പ്രസംഗിക്കവെ ചെയറിനെ അഭിസംബോധന ചെയ്യാന്‍ മുന്‍ സ്പീക്കര്‍ക്ക് പുതിയ സ്പീക്കര്‍ നിര്‍ദേശം നല്‍കി.

Leave A Comment