ബഹ്‌റൈൻ ദേശീയ ദിന൦; നാഷണൽ തിയേറ്ററിൽ സംഗീത സന്ധ്യ സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ദേശീയ ദിന൦; നാഷണൽ തിയേറ്ററിൽ സംഗീത സന്ധ്യ സംഘടിപ്പിച്ചു.

ബഹ്‌റൈൻ ദേശീയ ദിന൦; നാഷണൽ തിയേറ്ററിൽ സംഗീത സന്ധ്യ സംഘടിപ്പിച്ചു.


ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ സംഗീത സന്ധ്യ സംഘടിപ്പിച്ചു.
ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത സന്ധ്യയിൽ വിദേശീയരും , ബഹ്‌റൈൻ സ്വദേശികളുമായ നിരവധി സംഗീതജ്ഞർ പങ്കെടുത്തു.റിംസ്കി കർസാകോവിന്റെ “ഷെഹറസാഡെ”, ചൈക്കോവ്സ്കിയുടെ ബാലെറ്റ് “സ്വാൻ ലെയ്ക്ക്”, ബിസെറ്റിന്റെ “കാർമെൻ”, തുടങ്ങിയവ പരിപാടിയിൽ അവതരിപ്പിച്ചു.ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള അന്താരാഷ്ട്ര പാൻ ഫ്ലൂട്ടിസ്റ്റ് ലിസെലോട്ട് പൊക്കിറ്റ, ബ്രിട്ടീഷ് ട്രോംബോണിസ്റ്റ് ജോൺ മിൽഗേറ്റ്, ബഹ്‌റൈനി വയലിനിസ്റ്റ് അസീൽ അൽ ജബൽ എന്നിവരുടെ സോളോ പെർഫോമൻസുകളും പരുപാടിയിൽ ഒരുക്കിയിരുന്നു.ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ ദേശീയ ദിനങ്ങൾ ആഘോഷിക്കുന്നുവെന്നും, ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ തരുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു.

Leave A Comment