ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

  • Home-FINAL
  • Business & Strategy
  • ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു


ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശൈത്യം കടുക്കുന്നു. അന്തരീക്ഷ താപനില 5 ഡിഗ്രിയിലെത്തിയേക്കും.ശക്തമായ മൂടല്‍ മഞ്ഞ് വിമാന ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചു. ഛണ്ഡീഗഡ്, വാരണസി, ലക്‌നൗ വിമാനങ്ങള്‍ വഴി തിരിച്ച്‌ വിട്ടു. 11 ഓളം ട്രയിനുകളാണ് വൈകി ഓടുന്നത്.പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മൂടല്‍ മഞ്ഞ് അതിശക്തമായി തുടരുകയാണ്. ഈ മാസം 24 വരെ സമാന അവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Leave A Comment