പുതുവത്സര രാവിൽ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം നടത്താൻ ഒരുങ്ങി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി.

  • Home-FINAL
  • Business & Strategy
  • പുതുവത്സര രാവിൽ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം നടത്താൻ ഒരുങ്ങി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി.

പുതുവത്സര രാവിൽ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം നടത്താൻ ഒരുങ്ങി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി.


മനാമ: ബഹ്റൈനിൽ ഡിസംബർ 31 ന് നടക്കുന്ന പുതുവത്സരാഘോഷങ്ങൾ അടക്കം, പരിപാടികൾ ഉൾപ്പെടുന്ന കലണ്ടർബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി നടത്തുന്ന പുറത്തിറക്കി. ബഹ്‌റൈനിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ ആഘോഷമായിരിക്കും ഇത് എന്ന് ബി.ടി. ഇ എ അറിയിച്ചു. ഇത്തവണ ആദ്യമായി, പുതുവത്സരാഘോഷങ്ങളിൽ ബഹ്‌റൈനിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ ഫയർ വർക്ക്സ് പരിപാടികൾ നടത്തുന്നു. അവന്യൂസ് പാർക്ക്, മറാസി ബീച്ച്, ബിബികെയുടെ വാട്ടർ ഗാർഡൻ സിറ്റി, ജിഎഫ്‌എച്ചിന്റെ ഹാർബർ റോ എന്നിവിടങ്ങളിലാണ് ഫയർ വർക്ക് സ് നടത്തുക.
ഡ്രോൺ ഷോകൾ, ലൈവ് മ്യൂസിക്, ഫുഡ് ആൻഡ് ബിവറേജ് , ന്യൂ ഇയർ കൗണ്ട്‌ഡൗണുകൾ എന്നിവയുൾപ്പെടെ പുതുവർഷ രാവിൽ ഉടനീളം നിരവധി വിനോദ പരിപാടികൾ അവതരിപ്പിക്കും. ഡിസംബർ 31 ന് അൽ ദന ആംഫിതിയേറ്ററിൽ മാർട്ടിൻ ഗാരിക്സിന്റെ പുതുവത്സര സംഗീത പരിപാടിയും നടത്തും.രാജ്യത്തെ ഏറ്റവും വലിയ പുതുവത്സര ആഘോഷങ്ങൾ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ സിഇഒ ഡോ. നാസർ ഖാഇദി പറഞ്ഞു: പരിപാടികളെ ക്കുറിച്ചും , കലണ്ടറിനെക്കുറിച്ചു മുള്ള കൂടുതൽ വിവരങ്ങൾക്ക്, calendar.bh സന്ദർശിക്കാവുന്നതാണ്.

Leave A Comment