വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു

  • Home-FINAL
  • Business & Strategy
  • വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു

വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ കുഴഞ്ഞുവീണ് മരിച്ചു


പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ (47) റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരില്‍ വച്ചാരുന്നു അന്ത്യം.

ഭോസരി ഡിഗ്ഗി റോഡില്‍ ന്യൂ പ്രിയദര്‍ശിനി സ്കൂളിനുസമീപമായിരുന്നു താമസം. ഹൃദയസ്‌തംഭനമാണ് മരണ കാരണം.

മണ്ഡലപൂജയുടെ ഭാഗമായി നാഗ്പൂര്‍ അയ്യപ്പക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കാന്‍ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു. ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം പൂനെയിലെക്ക് കൊണ്ടുപോകും. ആറ്റിങ്ങല്‍ ചാത്തുംപാറ സ്വദേശിയാണ്. അച്ഛന്‍: ശശിധരന്‍, അമ്മ: ലീല, അര്‍ച്ചനയാണ് ഭാര്യ. പ്രീത് ആണ് മകന്‍.

Leave A Comment