സൗദിയില്‍ വെള്ളിവരെ കനത്തമഴയ്ക്ക് സാധ്യത; ജാഗ്രതപാലിക്കണം

  • Home-FINAL
  • Business & Strategy
  • സൗദിയില്‍ വെള്ളിവരെ കനത്തമഴയ്ക്ക് സാധ്യത; ജാഗ്രതപാലിക്കണം

സൗദിയില്‍ വെള്ളിവരെ കനത്തമഴയ്ക്ക് സാധ്യത; ജാഗ്രതപാലിക്കണം


റിയാദ് : അടുത്ത വെള്ളിയാഴ്ച വരെ മക്ക മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.മക്ക , ജിദ്ദ, റാബിഗ്, തായിഫ്, ജാമും, അല്‍-കാമില്‍, ബഹ്റ, ഖുലൈസ്, അല്‍-ലൈത്ത്, അല്‍-കുന്‍ഫുദ, അല്‍-അര്‍ദിയാത്ത്, അദം, മെയ്സന്‍, അല്‍-ഖുര്‍മ, അല്‍-മവിയ്യ, റനിയ.തുടങ്ങിയ മക്ക മേഖലയിലെ പ്രദേശങ്ങളിലും മഴ ഉണ്ടാകുമെന്നും ജനങ്ങള്‍ ശ്രദ്ധയോടെയിരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

മദീന, ബദര്‍, യാന്‍ബു, അല്‍-മഹ്ദ്, വാദി അല്‍-ഫറഉ, ഖൈബര്‍, അല്‍-ഉല, അല്‍-ഹനാകിയ തുടങ്ങിയ പ്രദേശങ്ങളിലും മഴ കനക്കും. റിയാദ് മേഖലയുടെ ഭാഗങ്ങളില്‍ പെട്ട അല്‍-മജ്മഅ, അല്‍-സുല്‍ഫി, അല്‍-ഗാത്ത്, ഷഖ്റ, റിമ, അല്‍-ദവാദിമി, അഫീഫ് എന്നീ മേഖലകളിലും മഴ ഉണ്ടാകും.

അല്‍-ബാഹ, അല്‍-ഖസിം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍, അല്‍-ജൗഫ്, ഹായില്‍, തബൂക്ക് എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. തലസ്ഥാനമായ റിയാദ് അല്‍-ഖര്‍ജ്, അല്‍-മുസാഹിമിയ, അല്‍-ഖുവയ്യ, ലൈല അഫ്ലാജ് എന്നിവിടങ്ങളിലും കനത്ത മഴക്ക് സാധ്യതയെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.ജബല്‍ അല്‍-ലൗസ്, അലഖാന്‍, അല്‍-ദാഹെര്‍ എന്നിവിടങ്ങളിലെ തബൂക്ക് മേഖലയുടെ ഉയര്‍ന്ന പ്രദേശങ്ങളിലും അല്‍-ജൗഫ് (അല്‍-ഖുറയ്യത്ത്) പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കന്‍ അതിര്‍ത്തികളിലും (തുറൈഫ് – അറാര്‍ – ഹസ്ം അല്‍-ജലാമിദ്). എന്നീ പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്നു സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

 

Leave A Comment