പ്രവാസികൾക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 27 പേർക്കാണ് ഇത്തവണ പുരസ്കാരം. മലയാളികൾക്കും പുരസ്കാരമുണ്ട്. വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോക്ടർ അലക്സാണ്ടർ മാളിയേക്കൽ ജോൺ, യുഎഇ വ്യവസായിയായ സിദ്ദാർത്ഥ് ബാലചന്ദ്രൻ, ഫെഡ്എക്സ് സിഇഒ രാജേഷ് സുബ്രഹ്മണ്യം എന്നിരടക്കമാണ് പുരസ്കാരത്തിന് അർഹരായത്.
ഈ മാസം പത്തിന് മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്കാരങ്ങൾ വിതരണം ചെയ്യും.