ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിയെ പ്രഖ്യാപിച്ച് ബിസിസിഐ. കമ്മറ്റി ചെയർമാനായി ചേതൻ ശർമ തുടരും. ശിവ് സുന്ദർ ദാസ്, സുബ്രതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ ശരത് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ. സുലക്ഷണ നായിക്, അശോക് മെൽഹോത്ര, ജതിൻ പരഞ്ജപെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് കമ്മറ്റിയെ തിരഞ്ഞെടുത്തത്600 ഓളം അപേക്ഷകളിൽ നിന്ന് 11 പേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കി അവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് പുതിയ സെലക്ഷൻ കമ്മറ്റിയെ തിരഞ്ഞെടുത്തതായി ബിസിസിഐ അറിയിച്ചു.