ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട ഫീസിന് അംഗീകൃത പേയ്മെന്റ് ചാനലുകൾ പ്രഖ്യാപിച്ചു. പണമിടപാട് മെഷീനുകളിലൂടെയും ഓൺലൈൻ പേയ്മെന്റ് ചാനലുകളിലൂടെയും ഇപ്പോൾ പേയ്മെന്റുകൾ സ്വീകരിക്കുന്നതാണ്. പേയ്മെന്റ് പ്രക്രിയ സുഗമമാക്കുന്നതിനും ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിനായി ലഭ്യമായ പേയ്മെന്റ് ഓപ്ഷനുകൾ വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കുന്നത്.
എൽഎംആർഎയുടെ സിത്ര ശാഖയിൽ സ്ഥിതി ചെയ്യുന്ന ക്യാഷ് ഡിസ്പെൻസിങ് മെഷീനുകൾ വഴിയും വിവിധ ഗവർണേറ്റുകളിലെ ഏതെങ്കിലും അംഗീകൃത രജിസ്ട്രേഷൻ സെന്ററുകൾ വഴിയും ബഹ്റൈൻ ഫിനാൻസിംഗ് കമ്പനി ശാഖകൾ വഴിയും ക്യാഷ് പേയ്മെന്റുകൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് എൽഎംആർഎ അറിയിച്ചു. ബെനഫിറ്റ് പേ-യുടെ ഫവാതിർ സേവനങ്ങൾ വഴിയും , ബഹ്റൈൻ ഫിനാൻസിംഗ് കമ്പനിയുടെ ഓൺലൈൻ ചാനലുകൾ വഴിയും ഓൺലൈൻ പേയ്മെന്റുകൾ നടത്താവുന്നതാണ്. രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികളോടും പേയ്മെന്റുകൾ ഈ പ്രക്രിയകളിൽ കൂടി നടപ്പിലാക്കണമന്ന് എൽ.എം. ആർ.എ നിർദ്ദേശിച്ചു. കൂടാതെ പിഴകൾ ഒഴിവാക്കാനും പെർമിറ്റ് റദ്ദാക്കലുകൾ ഒഴിവാക്കാനും ആവശ്യമായ പേയ്മെന്റുകൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തണമെന്നും എൽ.എം. ആർ.എ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും മറ്റുമായി, എൽ.എം. ആർ എ-യുടെ www.lmra.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ LMRA കോൾ സെന്ററുമായോ 17103103 എന്ന നമ്പറിൽ ലേബർ രജിസ്ട്രേഷൻ പ്രോഗ്രാം കോൾ സെന്ററുമായോ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.